Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knee

Palakkad

മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യമായി പൂർത്തിയാക്കി

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ട്ടു​മാ​റ്റ​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ വീ​ണ്ടും വി​ജ​യം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ​യി​ല​ധി​കം ചെ​ല​വു​വ​രു​ന്ന മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ രോ​ഗി​ക്ക് ചി​ല്ലി​ക്കാ​ശു​പോ​ലും ചെ​ല​വി​ല്ലാ​തേ​യൊ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

വാ​ത​രോ​ഗം മൂ​ലം ഇ​രു​കാ​ലു​ക​ളി​ലെ​യും മു​ട്ട് അ​ന​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ മ​ധ്യ​വ​യ​സ്ക സ​ർ​ജ​റി​ക്കു​ശേ​ഷം സു​ഖം​പ്രാ​പി​ച്ചു.

പ​ല ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും സ​ർ​ജ​റി​ക്ക് പ​ണം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇ​വ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ല്ലു​രോ​ഗ​വി​ഭാ​ഗം ഡോ​ക്ട​ർ ജി​ത്തു, ഡോ. ​ജോ​ഹ​ർ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം ഡോ. ​നി​ത, മ​റ്റു​ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ​ശ്ര​മ​ത്തി​ൽ സ​ർ​ജ​റി വി​ജ​യ​ക​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​കാ​ലു​ക​ളു​ടെ​യും മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ര​ണ്ടു​ദി​വ​സ​ത്തി​ന​കം രോ​ഗി​ക്ക് ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നു സു​പ്ര​ണ്ട് അ​റി​യി​ച്ചു. മ​റ്റൊ​രു രോ​ഗി​ക്കു​കൂ​ടി അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up